മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു
Send us your feedback to audioarticles@vaarta.com
മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന കെപി ദണ്ഡപാണി അന്തരിച്ചു. 79 വയസ്സായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം. 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറലായിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു. 2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു. 1968ൽ പ്രാക്‌ടീസ് ആരംഭിച്ച അദ്ദേഹം 1972ൽ ദണ്ഡപാണി അസോസിയേഷൻസ് എന്ന അഭിഭാഷക സ്‌ഥാപനത്തിനു തുടക്കമിട്ടു. ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിയമോപദേഷ്‌ടാവും ദക്ഷിണ റയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്.
ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കള്‍ ഹൈകോടതി അഭിഭാഷകനായ മില്ലു, മിട്ടു (ആസ്‌ട്രേലിയ).
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments