ഷെയ്ൻ നിഗത്തിനെ വിലക്കേർപ്പെടുത്തിയതിനു കാരണമായ കത്ത് പുറത്തു വന്നു
Send us your feedback to audioarticles@vaarta.com
ചിത്രീകരണവുമായി ബന്ധപ്പെട്ട് വിചിത്ര ആവശ്യങ്ങളൾ ഉന്നയിച്ച് കൊണ്ട് നിർമ്മാതാവ് സോഫിയ പോളിന് ഷെയ്ൻ നിഗം അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രമോയിലും പോസ്റ്ററിലും തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സിനിമയുടെ എഡിറ്റിംങ് അമ്മയെ കാണിക്കണമെന്നും ആണ് കത്തിൽ ആവശ്യപ്പെടുന്നത്. വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രാധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ താന്‍ തന്നെയായിരിക്കണം നായകന്. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. സിനിമയുടെ എഡിറ്റിങ്ങിലും തനിക്ക് പ്രാധാന്യം നല്‍കണം. ടീസറിലും പോസ്റ്ററിലും തനിക്ക് തന്നെ പ്രാധാന്യം നല്‍കണം. ജനങ്ങള്‍ക്ക് താനാണ് നായകനെന്ന് തോന്നണം, എന്നിങ്ങനെയാണ് കത്തിൽ പറയുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു എന്ന് കാണിച്ചു നിർമ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്ന് പരാതി നൽകുകയായിരുന്നു. ചിത്രത്തിൽ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments