ഷെയ്ൻ നിഗത്തിനെ വിലക്കേർപ്പെടുത്തിയതിനു കാരണമായ കത്ത് പുറത്തു വന്നു

  • IndiaGlitz, [Thursday,April 27 2023]

ചിത്രീകരണവുമായി ബന്ധപ്പെട്ട് വിചിത്ര ആവശ്യങ്ങളൾ ഉന്നയിച്ച് കൊണ്ട് നിർമ്മാതാവ് സോഫിയ പോളിന് ഷെയ്ൻ നിഗം അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രമോയിലും പോസ്റ്ററിലും തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സിനിമയുടെ എഡിറ്റിംങ് അമ്മയെ കാണിക്കണമെന്നും ആണ് കത്തിൽ ആവശ്യപ്പെടുന്നത്. വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രാധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ താന്‍ തന്നെയായിരിക്കണം നായകന്‍. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. സിനിമയുടെ എഡിറ്റിങ്ങിലും തനിക്ക് പ്രാധാന്യം നല്‍കണം. ടീസറിലും പോസ്റ്ററിലും തനിക്ക് തന്നെ പ്രാധാന്യം നല്‍കണം. ജനങ്ങള്‍ക്ക് താനാണ് നായകനെന്ന് തോന്നണം, എന്നിങ്ങനെയാണ് കത്തിൽ പറയുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു എന്ന് കാണിച്ചു നിർമ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്ന് പരാതി നൽകുകയായിരുന്നു. ചിത്രത്തിൽ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

More News

കുട്ടികളുമൊത്തുള്ള കുടുംബ യാത്ര; നിയമ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കും: ഗതാഗത മന്ത്രി

കുട്ടികളുമൊത്തുള്ള കുടുംബ യാത്ര; നിയമ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കും: ഗതാഗത മന്ത്രി

രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

കാസർഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല: സുധീഷ് ഗോപിനാഥ്

കാസർഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല: സുധീഷ് ഗോപിനാഥ്

ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് 21 റൺസ് ജയം

ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് 21 റൺസ് ജയം

മാമുക്കോയ ഇനി ഓർമ്മകളിൽ ജീവിക്കും ഖബറടക്കം ഇന്ന്

മാമുക്കോയ ഇനി ഓർമ്മകളിൽ ജീവിക്കും ഖബറടക്കം ഇന്ന്