ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
Send us your feedback to audioarticles@vaarta.com
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിൻ്റെ വീഡിയോകളിലൂടെ ഭക്ഷണ പ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചർച്ച ചെയ്യുന്നതുമായ ഓൺലൈൻ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്.
ഭക്ഷണ പ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടു വരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ലോഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെ കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിൻ്റെ ‘ഓ കൊച്ചി' എന്ന പേജിലും രാഹുൽ വിഡിയോ ചെയ്തിട്ടുണ്ട്. തടിച്ച ശരീര പ്രകൃതമായിരുന്ന രാഹുൽ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 2009 മുതലാണ് ഭാരം കുറയ്ക്കാനുള്ള കാര്യങ്ങൾ രാഹുൽ ചെയ്തു തുടങ്ങിയത്. പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യത്തിൽ എത്തിയെന്നും രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments