ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

  • IndiaGlitz, [Thursday,July 27 2023]

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. ഇതിനായി 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു. 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതര നിയമ ലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. ജില്ലാ തലത്തിലും, മേഖലാ തലത്തിലും സംസ്ഥാന തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് സ്പെഷ്യല്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.

More News

ഹണിട്രാപ്പിൽ കുടുക്കി സീരിയല്‍ നടിയും സുഹൃത്തും 11 ലക്ഷം തട്ടി

ഹണിട്രാപ്പിൽ കുടുക്കി സീരിയല്‍ നടിയും സുഹൃത്തും 11 ലക്ഷം തട്ടി

നൂറ് എതിരാളികള്‍ക്കെതിരെ ഗോള്‍; വീണ്ടും റെക്കോർഡിട്ടു മെസ്സി

നൂറ് എതിരാളികള്‍ക്കെതിരെ ഗോള്‍; വീണ്ടും റെക്കോർഡിട്ടു മെസ്സി

രജനികാന്തിൻ്റെ 'ജയിലർ'; മൂന്നാം ഗാനം റിലീസായി

രജനികാന്തിൻ്റെ 'ജയിലർ'; മൂന്നാം ഗാനം റിലീസായി

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും