ടോവിനോ ചിത്രത്തിൻ്റെ സെറ്റിൽ തീപിടിത്തം
- IndiaGlitz, [Wednesday,March 08 2023]
ടൊവിനോയുടെ ചിത്രമായ 'അജയൻ്റെ രണ്ടാം മോഷണം’ സെറ്റിൽ വൻതീപിടിത്തം. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. കാസര്‍ക്കോട്ടെ ചീമേനിയായിരുന്നു ഷൂട്ടിംഗ് ലോക്കേഷൻ. അധികം വൈകാതെ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. 10 ദിവസത്തെ ചിത്രികരണം ഇനി ബാക്കിയുള്ളതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അഞ്ച് ഭാഷകളിലായി ത്രിഡിയിലാണ് ‘അജയൻ്റെ രണ്ടാം മോഷണം’ പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രത്തിൻ്റെ സംവിധായകന്‍. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത്ഥ വേഷങ്ങളാണ് ചിത്രത്തില്‍ ടൊവിനൊ അവതരിപ്പിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ബിഗ് ബജറ്റ് ആയി ഒരുങ്ങുന്ന സിനിമയുടെ സംവിധാനം. സക്കറിയ തോമസ്, ലിസ്‌റ്റിൻ സ്‌റ്റീഫന്‍ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.