ബ്രഹ്മാണ്ഡ ചിത്രം 'ലിയോ'ക്ക് പാക്കപ്പ്

  • IndiaGlitz, [Tuesday,July 11 2023]

ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ദളപതി വിജയും ലോകേഷും ഒന്നിക്കുന്ന 'ലിയോ' ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും.

വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൻ്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസിൻ്റെ മികച്ച പ്രൊമോഷൻ പരിപാടികൾ ലിയോക്കായി കേരളത്തിലുണ്ടാകും. വിജയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. റെക്കോർഡ് തുകക്ക് കേരളത്തിൽ വിതരണവാകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ഗോകുലം മൂവീസ് ആണ്.