നടന്‍ ഹരീഷ് പേങ്ങനു വേണ്ടി സഹായം അഭ്യര്‍ഥിച്ച് സിനിമാലോകം

  • IndiaGlitz, [Wednesday,May 10 2023]

കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ഹരീഷ് പേങ്ങന്‍റെ ചികിത്സക്കായി സഹായം തേടി സുഹൃത്തുക്കൾ. ഹരീഷിനെ ലിവർ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടമാർ. ഹരീഷിൻ്റെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനം ചെയ്യാൻ തയാറാണെങ്കിലും സാമ്പത്തികമായി കുടുംബം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത് വിശദീകരിച്ച് ഹരീഷിൻ്റെ സുഹൃത്തും നടനുമായ നന്ദൻ ഉണ്ണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഹരീഷിൻ്റെ ചികിത്സക്കായി സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് നന്ദൻ ഉണ്ണിയുടെ ഫേസ്ബുക് പോസ്റ്റ്‌. വയറു വേദനയുമായി ആശുപത്രിയിലെത്തിയ ഹരീഷിനു പിന്നീട് ഗുരുതരമായ കരൾ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. സർജറിക്കും തുടർ ചികിത്സക്കുമായി ഏകദേശം 35-40 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കുറിപ്പിൽ പറയുന്നത്. മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിൻ്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ ആണ് ഹരീഷ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഹരീഷ് പേങ്ങൻ ശ്രദ്ധ നേടിയത്.

More News

'ത്രിശങ്കു' വിലെ ആദ്യ ഗാനം പുറത്തിറങ്ങി

'ത്രിശങ്കു' വിലെ ആദ്യ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു

സൂര്യകുമാർ യാദവിനെ പുകഴ്ത്തി മുൻ ക്രിക്കറ്റ് താരങ്ങൾ

സൂര്യകുമാർ യാദവിനെ പുകഴ്ത്തി മുൻ ക്രിക്കറ്റ് താരങ്ങൾ

ഡോ.വന്ദന ദാസിൻ്റെ കൊലപാതകം; വേദന ജനകമെന്ന് മുഖ്യമന്ത്രി

ഡോ.വന്ദന ദാസിൻ്റെ കൊലപാതകം; വേദന ജനകമെന്ന് മുഖ്യമന്ത്രി

ലൈംഗിക പീഡന കേസ്; ഡോണള്‍ഡ് ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകണം

ലൈംഗിക പീഡന കേസ്; ഡോണള്‍ഡ് ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകണം