ഐഎഫ്എഫ്കെയിലേക്ക് അയച്ച സിനിമ ജൂറി കാണാതെ ഒഴിവാക്കി: ഷിജു ബാലഗോപാലൻ
Send us your feedback to audioarticles@vaarta.com
കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് അയച്ച 'എറാൻ' (The man who always obeys) എന്ന തൻ്റെ ചിത്രം ഒന്നു കാണുക പോലും ചെയ്യാതെ ജൂറി ഒഴിവാക്കിയെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ഷിജു ബാലഗോപാലൻ. ചിത്രം ഐഎഫ്എഫ്കെയുടെ പ്രദർശനത്തിന് പരിഗണിക്കുന്നതിനായി എല്ലാ ചട്ടങ്ങളും പാലിച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം സെപ്റ്റംബർ 10ന് സമർപ്പിച്ചിരുന്നു എന്നും എന്നാൽ ജൂറി ഒരു സെക്കന്റ് പോലും സിനിമ കണ്ടില്ലെന്നും ഷിജു ബാലഗോപാലൻ പറയുന്നു.
വീഡിയോ ഷെയറിംഗ് സർവീസ് പ്ലാറ്റ്ഫോമായ വിയമോയുടെ അനലറ്റിക്സ് പ്രകാരം വിഡിയോ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ലെന്നുള്ളതിൻ്റെ തെളിവും ഷിജു തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു എന്നും തുടർന്ന് പരാതി സാംസ്കാരിക വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മെയിൽ വന്നു. എന്നാൽ താൻ ഈ പോസ്റ്റ് ഇടുന്ന സമയം വരെ സാംസ്കാരിക വകുപ്പിൽ നിന്നോ അക്കാദമിയില്‍ നിന്നോ ഒരു വിശദീകരണവും വന്നിട്ടില്ല എന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഷിജു ബാലഗോപാലൻ വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
Comments