ഫിലിം ക്രിട്ടിക്‌സ് അവാർഡ്: കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

  • IndiaGlitz, [Tuesday,May 23 2023]

2022 ലെ മികച്ച സിനിമയ്ക്കുള്ള 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് രാജീവ്‌നാഥ്‌ സംവിധാനം ചെയ്‌ത ഹെഡ്‌മാസ്റ്റർ, ശ്രുതി ശരണ്യം സംവിധാനം ചെയ്‌ത ബി 32-44 വരെ എന്നീ സിനിമകൾ നേടി. മികച്ച ചിത്രത്തിൻ്റെ സംവിധായകനുള്ള പുരസ്‌കാരം ഇരുവരും പങ്കിടും. മഹേഷ്‌ നാരായണൻ ആണ്‌ മികച്ച സംവിധായകൻ (ചിത്രം: അറിയിപ്പ്‌), ന്നാ താൻ കേസ്‌ കൊട്‌, പകലും പാതിരാവും എന്നിവയിലെ അഭിനയത്തിന്‌ കുഞ്ചാക്കോ ബോബൻ നടനായി. ദർശന രാജേന്ദ്രൻ (ജയ ജയ ജയഹേ, പുരുഷ പ്രേതം) ആണ്‌ നടി. കമൽഹാസന് ആണ് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ്.

ശോഭന, വിനീത്, വിജയരാഘവൻ, തിരക്കഥാകൃത്ത് ഗായത്രി അശോകൻ, മോഹൻ ഡി.കുറിച്ചി എന്നിവരെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നൽകി ആദരിക്കും. സമഗ്ര സംഭാവനകൾക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരന് നൽകും. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍ കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

More News

മികച്ച നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്

മികച്ച നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്

'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേയ് 24ന്

'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേയ് 24ന്

ഐപിഎല്‍: ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്

ഐപിഎല്‍: ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്