ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ
Send us your feedback to audioarticles@vaarta.com
ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. താരം നടത്തിയിരുന്ന തിയേറ്ററിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ഇഎസ്ഐ തുക സംസ്ഥാന ഇൻഷുറൻസ് കോർപറേഷനിൽ അടച്ചില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
ചെന്നൈ അണ്ണാശാലയില്‍ ജയപ്രദ ഒരു തീയേറ്റര്‍ നടത്തി വരുന്നുണ്ട്. തിയേറ്ററിലെ ജീവനക്കാരില്‍ നിന്നും ഇ എസ് ഐ വിഹിതം പിടിച്ചിരുന്നെങ്കിലും, ബന്ധപ്പെട്ട ഓഫീസില്‍ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബര്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോടതിയെ സമീപിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം തുക അടയ്ക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഇതിനെ എതിര്‍ത്തു. നേരത്തെ എഗ്മോര്‍ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ ജയപ്രദയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ ഹിറ്റ് ചിത്രങ്ങളായ ദേവദൂതനിലും പ്രണയത്തിലും പ്രധാന വേഷത്തില്‍ ജയപ്രദ ഉണ്ടായിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments