പ്രശസ്ത സംവിധായകൻ കലാതപസ്വി കെ. വിശ്വനാഥ് അന്തരിച്ചു
Send us your feedback to audioarticles@vaarta.com
സിനിമാമേഖലയിൽ കലാതപസ്വി എന്ന പേരിലറിയപ്പെട്ട പ്രശസ്ത സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു, 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിൽ വച്ചാണ് മരണമടഞ്ഞത്. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് കെ വിശ്വനാഥ് 1980ല്‍ ആയിരുന്നു ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും കൂടിയായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളിലായി 25ഓളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി.
ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം ആദരിച്ചു. അഞ്ച് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന നന്ദി അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ ലഭിച്ചു. 1992ൽ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാർഡ് നൽകി ആദരിച്ചു. തെലുങ്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 2010ല്‍ പുറത്തിറങ്ങിയ ശുഭപ്രദമായിരുന്നു സംവിധാനം ചെയ്ത അവസാന സിനിമ.
Follow us on Google News and stay updated with the latest!
Comments
- logoutLogout