വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയുടെ റിമാൻറ് റിപ്പോർട്ട് പുറത്ത്

  • IndiaGlitz, [Friday,June 23 2023]

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ പ്രതി വിദ്യയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസിൽ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നാളെ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യയക്ക് പുറത്തു നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അട്ടപ്പാടി സർക്കാർ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറാൻ വേണ്ടായാണ് വ്യാജരേഖ ഉണ്ടാക്കിയത്. എന്നാൽ താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു പറഞ്ഞു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ പോലീസിനോട് പറഞ്ഞു. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കാൻ ഇരിക്കെയാണ് അറസ്റ്റുണ്ടായത്.

More News

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രീകരണം പൂർത്തിയായി

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രീകരണം പൂർത്തിയായി

വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'മധുര മനോഹര മോഹ'ത്തിൻ്റെ പുതിയ ടീസര്‍ പുറത്ത്

'മധുര മനോഹര മോഹ'ത്തിൻ്റെ പുതിയ ടീസര്‍ പുറത്ത്

പ്രിയ വർഗീസ് അയോഗ്യയാണെന്ന വിധി ഹൈക്കോടതി റദ്ദാക്കി

പ്രിയ വർഗീസ് അയോഗ്യയാണെന്ന വിധി ഹൈക്കോടതി റദ്ദാക്കി

'ആർ ഡി എക്സ്': ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

'ആർ ഡി എക്സ്': ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്