ഫഹദിന് ഇന്ന് 41-ാംപിറന്നാൾ; ആശംസകൾ പങ്കുവച്ച് നസ്രിയ
Send us your feedback to audioarticles@vaarta.com
നടന്‍ ഫഹദ് ഫാസിലിന്റെ 41-ാം ജന്മദിനമാണ് ഇന്ന്. തൻ്റെ പ്രിയതമനും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായ ഷാനുവിന് പിറന്നാൾ ആശംസകൾ എന്നാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഞങ്ങളുടെ, എൻ്റെ ഒരേയൊരു മമ്മുക്ക, പകർത്തിയ ചിത്രം എന്ന് പറഞ്ഞു കൊണ്ടാണ് ഫഹദിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം നസ്രിയ പങ്കുവച്ചിരിക്കുന്നത്. "ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു"- നസ്രിയ കുറിച്ചു.
ഫാസിലിൻ്റെ മകൻ എന്ന വിലാസത്തോടെ സിനിമാ ഇൻഡസ്ട്രിയിൽ കടന്നുവന്ന താരമായിരുന്നു ഫഹദ്. ആദ്യ ചിത്രത്തിനു എല്ലാവരിൽ നിന്നും പരിഹാസങ്ങളും, വിമർശനങ്ങളും നേരിട്ട താരം അമേരിക്കയിൽ പോയി. എന്നാൽ സിനിമയിലേക്കുള്ള രണ്ടാം വരവ് താരം അത്ഭുതം ആക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫഹദിൻ്റെ ചിത്രങ്ങൾ എല്ലാം മെഗാ ഹിറ്റുകളായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് താരം തന്നിലെ വേറിട്ട അഭിനയ പ്രതിഭയെ മലയാള സിനിമാ ലോകത്തിനു സമ്മാനിച്ചത്. നായകനെന്നോ, വില്ലനെന്നോ അന്തരമില്ലാതെ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയ ഫഹദ് വേലക്കാരൻ എന്ന ചിത്രത്തിലൂടെ തമിഴിലും, പുഷ്പ എന്ന ചിത്രത്തിലൂടെ തെലുഗിലും അരങ്ങേറ്റം കുറിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മാമന്നൻ എന്ന ചിത്രത്തിലെ പ്രകടനം മൂലം നായകനെക്കാൾ പ്രശംസ ലഭിച്ച വില്ലൻ ആകാനും മലയാളിയുടെ ഫാഫായ്ക്ക് സാധിച്ചു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ടിജി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് രജനിക്കൊപ്പം അഭിനയിക്കുന്നു എന്നാണ് വിവരം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments