പുരസ്കാരങ്ങൾക്കു വിട പറഞ്ഞുകൊണ്ട് മലയാള താരങ്ങൾ മടങ്ങി !
Send us your feedback to audioarticles@vaarta.com
വിവാദമായ ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിന് ശേഷം,പുരസ്‌കാരങ്ങൾ ലഭിച്ച മലയാള താരങ്ങളായ ഫഹദ് ഫാസിലും പാർവ്വതിയും ദേശീയ അവാർഡുകൾ സ്വീകരിക്കാതെ കേരളത്തിൽ തിരിച്ചെത്തി.
പതിവ് ചട്ടത്തിനു വിപരീതമായി 11 അവാർഡുകൾ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നൽകുമെന്നിരിക്കെ ബാക്കി പുരസ്‌കാരങ്ങൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‍കാസ്റ്റിംഗ് മിനിസ്റ്റർ സ്മൃതി ഇറാനിയും ജൂനിയർ മന്ത്രി രാജ്യവർദ്ധൻ റാത്തോഡ് എന്നിവർ നൽകുമെന്ന് അറിയിച്ചതിന് തുടർന്നാണ് മിക്ക അവാർഡ് ജേതാക്കളും പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത് .സംവിധായകൻ ജയരാജ്, ഗായകൻ യേശുദാസ് എന്നിവർ അവാർഡ് സ്വീകരിച്ചു .
ചടങ്ങിൽ ഹാജരാകാൻ വിസമ്മതിച്ചവർക്കായി റിസർവ് ചെയ്ത ഹാളിൽ നിന്നും നിശ്ച്ചയിക്കപ്പെട്ട ഇരിപ്പിടങ്ങൾ എടുത്തു മാറ്റിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com