കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാർത്ഥികൾക്കൊപ്പമെന്ന് ഫഹദ് ഫാസില്‍
Send us your feedback to audioarticles@vaarta.com
കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാര്‍ഥികളെ പിന്തുണച്ച് നടന് ഫഹദ് ഫാസില്‍ സംസാരിച്ചു. താന്‍ വിദ്യാര്ഥികള്ക്കൊപ്പമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. തങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ സിനിമാ മേഖലയിൽനിന്ന് വലിയ പ്രതികരണങ്ങൾ ഉണ്ടായില്ലല്ലോ എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് ഫഹദ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ജാതി വിവേചനം ഉൾപ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ എടുത്ത നടപടികളുടെ പേരിൽ വിദ്യാർഥികൾ സമരം കടുപ്പിച്ചതിനു പിന്നാലെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ കഴിഞ്ഞദിവസം രാജിവച്ചത് വാർത്തയായിരുന്നു. എന്നാൽ ചെയർമാൻ്റെ രാജി കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും മുന്നോട്ടു വച്ച ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി മന്ത്രി ആർ ബിന്ദു ഇന്ന് ചർച്ച നടത്തും. തിരുവനന്തപുരത്ത് രാവിലെ 11.30 നു മന്ത്രിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments