ധ്യാന്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനു ശേഷം വിമർശനങ്ങൾ നേരിടേണ്ടി വന്നു: വൈഗ റോസ്

  • IndiaGlitz, [Friday,January 27 2023]

ധ്യാന്‍ ശ്രീനിവസാനൊപ്പമുള്ള അഭിമുഖത്തെ തുടര്‍ന്ന് തനിക്ക് നിരവധി വിമർശനങ്ങളെ നേരിടേണ്ടി വന്നു എന്ന് സിനിമാ സീരിയല്‍ താരം വൈഗ റോസ് പറഞ്ഞു. ധ്യാനിനൊപ്പം ഉള്ള ഇന്റര്‍വ്യൂവിൽ നടിയുടെ പെരുമാറ്റം ധ്യാനിനെ പീഡിപ്പിക്കാന്‍ ശ്രമിക്കും പോലെയായിരുന്നു എന്നാണ് വിമർശനമുയർന്നത്. എന്നാൽ ഫണ്‍ ആയിട്ട് ചെയ്തത് ആയിരുന്നു അതെന്നും അതിൻ്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത് വളരെ വിഷമമായി എന്നും നടി ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സ്ത്രീകൾക്ക് കൂടുതൽ ബഹുമാനം കൊടുക്കുന്നത് തമിഴ്നാട്ടിലാണെന്നും താമസം ചെന്നൈലായത് കൊണ്ട് അക്കാര്യം മനസിലായിട്ടുള്ളതാണെന്നും താരം കൂട്ടിച്ചേർത്തു.

സ്റ്റാര്‍ മാജിക് അടക്കം മലയാളത്തിലെ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയായി മാറിയ താരമാണ് വൈഗ റോസ്. 2022 ല്‍ ചെയ്യണമെന്ന് കരുതിയിട്ടും നടക്കാതെ പോയ കാര്യമെന്താണെന്ന ചോദ്യത്തിന് കല്യാണമാണെന്നണ് വൈഗ നല്‍കിയ മറുപടി. അതേസമയം തൻ്റെ യഥാർത്ഥ പേര് ഹണി റോസ് ജോസഫ് എന്നായിരുന്നു എന്നും ഇന്‍ഡസ്ട്രിയില്‍ തന്നേക്കാള്‍ മുന്നേ ഹണി റോസ് ഉള്ളത് കൊണ്ട് വൈഗ റോസ് എന്ന് പേര് മാറ്റിയതാണെന്നും നടി ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

More News

സത്യദേവ് 26, ഡാലി ധനഞ്ജയ 26, പാൻ ഇന്ത്യൻ ചിത്രം സീബ്ര

സത്യദേവ് 26, ഡാലി ധനഞ്ജയ 26, ഈശ്വർ കാർത്തിക്, പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൗൺ പിക്ചേഴ്സ് പാൻ ഇന്ത്യൻ ചിത്രം "സീബ്ര"

മഞ്ഞുമ്മൽ ബോയ്സ്: ചിത്രീകരണം ആരംഭിച്ചു

മഞ്ഞുമ്മൽ ബോയ്സ്: ചിത്രീകരണം ആരംഭിച്ചു

കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന: എ ഷാനവാസ്

കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന: എ ഷാനവാസ്

റിപ്പബ്ലിക് ദിനത്തിൽ ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കറുടെ ചിത്രം വിവാദമായി

റിപ്പബ്ലിക് ദിനത്തിൽ ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കറുടെ ചിത്രം വിവാദമായി

വിക്ടറി വെങ്കിടേഷിൻ്റെ 75-ാമത് ചിത്രം സൈന്ധവ് ലോഞ്ച് ചെയ്തു.

വിക്ടറി വെങ്കിടേഷിൻ്റെ 75-ാമത് ചിത്രം സൈന്ധവ് ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു.