കൊറോണ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവും കൂടുതൽ അബ്യൂസ് നേരിട്ടു: ആര്യ ബാബു

  • IndiaGlitz, [Friday,March 03 2023]

ബഡായി ബം​ഗ്ലാവ് എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയും മോഡലുമാണ് ആര്യ ബാബു. ബഡായി ബം​​ഗ്ലാവിന് ശേഷം ബി​ഗ് ബോസ് മലയാളം സീസൺ രണ്ടിൽ ആര്യ മത്സരാർഥിയായെത്തി. ആര്യ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നിധിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന 90 മിനിറ്റ്സ്. '90 മിനുട്ട്സ്' ഇന്ന് റിലീസിനെത്താനിരിക്കെ ഇന്ത്യാ​ഗ്ലിറ്റ്സ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സു തുറക്കുകയാണ് ആര്യ ബാബു. ​ബിഗ് ബോസിൽ പോയിട്ട് പ്രതീക്ഷിച്ചത് പോലുള്ള ​ഗുണങ്ങളല്ല കിട്ടിയതെന്നും സീസൺ 2 കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഹേറ്റ് കമന്റ്സ് കിട്ടുന്നുണ്ട് എന്നും ആര്യ പറഞ്ഞു. പണ്ട് ഹേറ്റ് കമന്റ്സിന് കുത്തിയിരുന്ന് റിപ്ലെ കൊടുക്കുമായിരുന്നുവെന്നും ഇപ്പോൾ അത് ശ്രദ്ധിക്കാതെയായി എന്നും ആര്യ പറയുന്നു.

കൊറോണ സമയത്താണ് സോഷ്യൽ മീഡിയയിൽ നിന്നും ഞാൻ ഏറ്റവും കൂടുതൽ അബ്യൂസ് നേരിട്ടിട്ടുള്ളത്. ബി​ഗ് ബോസ് കഴിഞ്ഞ് വന്ന സമയമായിരുന്നു അത്. അന്ന് എൻ്റെ മെന്റാലിറ്റി തന്നെ വേറെയായിരുന്നു എന്നും താരം പറയുന്നു. എന്നാൽ കരിയറിൽ ഒരു ബ്രേക്ക് തന്നത് ബഡായി ബം​ഗ്ലാവാണ്. രമേഷ് പിഷാരടിയുമായുള്ള കെമിസ്ട്രിയും ആ സെറ്റിൻ്റെ എനർജിയുമെല്ലാം എനിക്ക് മിസ് ചെയ്യുന്നുണ്ട്. പലരും കാണുമ്പോൾ ചോദിക്കാറുണ്ട് ബഡായി ബം​ഗ്ലാവിൻ്റെ അടുത്ത സീസൺ എപ്പോഴാണ് വരികയെന്ന്. ഇനി ബഡായി ബം​ഗ്ലാവിൻ്റെ സീസൺ വരുമോയെന്ന് അറിയില്ല. പിഷാരടി എൻ്റെ ഭർത്താവാണെന്ന് ആളുകൾ അന്ന് തെറ്റിദ്ധരിച്ചി​രുന്നു. ഇപ്പോൾ പക്ഷെ സോഷ്യൽ‌ മീഡിയ വന്നതോടെ ആളുകളിൽ നിന്നും ആ ചോദ്യം വരാറില്ല. പിഷാരടി കാണുന്നത് പോലെയല്ല ഭയങ്കര സീരിയസാണ്. കൗണ്ടർ പോലും സീരിയസായിട്ടാണ് പറയാറുള്ളത് എന്നും ആര്യ ഇന്ത്യ ഗ്ലിറ്റ്സിനോട് പങ്കു വച്ചു.

More News

വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി നിശ്ചയിച്ച് സംസ്ഥാന വനിത കമ്മിഷൻ

വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി നിശ്ചയിച്ച് സംസ്ഥാന വനിത കമ്മിഷൻ

മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയെന്ന് കെ സുധാകരൻ

മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയെന്ന് കെ സുധാകരൻ

സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു: കെ സുരേന്ദ്രൻ

സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു: കെ സുരേന്ദ്രൻ

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എ.എം അഹമ്മദി അന്തരിച്ചു

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എ.എം അഹമ്മദി അന്തരിച്ചു

നീതി നല്‍കുമെന്ന് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടു: ഹര്‍ഷിന

നീതി നല്‍കുമെന്ന് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടു: ഹര്‍ഷിന