പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം

  • IndiaGlitz, [Thursday,September 07 2023]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് 14% കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. ആകെ പോൾ ചെയ്തതിൻ്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് സർവേ ഫലം വന്നിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിന് 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,31,026 വോട്ടുകളാണ് പോൾ ചെയ്തിരിക്കുന്നത്. പുറത്തുവന്ന കണക്ക് അനുസരിച്ച് 69,443 വോട്ടുകൾ നേടും, എൽഡിഎഫിന് 51,100 വോട്ടുകളും ബിജെപിക്ക് 6,551 വോട്ടുകളുമാണ് ലഭിക്കുക. കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ 8 മുതലാണു വോട്ടെണ്ണൽ. 10 നു ഫലമറിയാം. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം ( ഇ.ടി.പി.ബി.എസ് ) വോട്ടുകളും എണ്ണും.