മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൻ്റെ അമിത വേഗം: റിപ്പോർട്ട് തേടി കോടതി

  • IndiaGlitz, [Tuesday,February 14 2023]

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പോലീസ് അകമ്പടി വാഹനത്തിൻ്റെ അമിത വേഗതയ്ക്കെതിരെ കോടതി റിപ്പോര്‍ട്ട് തേടി. പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി പത്മകുമാറാണ് കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 17ന് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുറവിലങ്ങാട് കോഴ ഭാഗത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനം അപകടകരമായ രീതിയില്‍ പോകുമ്പോൾ മജിസ്‌ട്രേറ്റിൻ്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നു പോയതിൽ മജിസ്ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെന്നും കോടതി ചോദിക്കുകയുണ്ടായി.

More News

കുഞ്ചാക്കോ ബോബൻ ചിത്രം പകലും പാതിരാവും മാർച്ച് 3ന് തിയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബൻ ചിത്രം പകലും പാതിരാവും മാർച്ച് 3ന് തിയറ്ററുകളിലേക്ക്

അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

ഫിഫ ദ ബെസ്റ്റ് പുരസ്‌കാര പ്രഖ്യാപനം ഫെബ്രുവരി 27 ന്

ഫിഫ ദ ബെസ്റ്റ് പുരസ്‌കാര പ്രഖ്യാപനം ഫെബ്രുവരി 27 ന്

ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

യൂസഫലിയോട് സഹായമഭ്യർത്ഥിച്ച് ഹരീഷ് പേരടി

യൂസഫലിയോട് സഹായമഭ്യർത്ഥിച്ച് ഹരീഷ് പേരടി