സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ട്: ജയസൂര്യ

  • IndiaGlitz, [Tuesday,August 22 2023]

ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണെന്ന് നടൻ ജയസൂര്യ. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ട്. ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തങ്ങൾ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണിൽ കാണാൻ കഴിയും എന്നാൽ നമ്മുടെ അനുഭവങ്ങൾ അനുഭവിച്ചറിയാൻ മാത്രമേ കഴിയൂ എന്ന് ജയസൂര്യ പറയുന്നു.

പഞ്ചസാര ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തമാണ്. എന്നാൽ പഞ്ചസാരയുടെ രുചി കാണാൻ കഴിയില്ല അത് അനുഭവിക്കാനേ കഴിയൂ. ഇതുപോലെ തന്നെയാണ് നമ്മൾ പ്രാർഥിക്കുമ്പോഴും സംഭവിക്കുന്നത്. അത് ഒരു അനുഭൂതിയാണ്. അതെങ്ങനെ വാക്കുകള്‍ കൊണ്ട് പറയും. ആ അനുഭവം ഓരോരുത്തരുടെയും വിശ്വാസമാണ്. ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്‌കാരമാണ്. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും നമ്മള്‍ ബഹുമാനിക്കണം. എനിക്ക് നിങ്ങള്‍ നല്‍കിയ വിശ്വാസമാണ് എന്നെ നടനാക്കിയത്. അതുപോലെ തന്നെ മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്. എറണാകുളത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ജയസൂര്യ.