മുതലപ്പൊഴിയിൽ യൂജിൻ പെരേര നടത്തിയത് കലാപ ആഹ്വാനം: വി ശിവൻ കുട്ടി
Send us your feedback to audioarticles@vaarta.com
മുതലപ്പൊഴി പ്രതിഷേധത്തിൽ ലത്തീൻ അതിരൂപത വികാരി യൂജിൻ പെരേരക്ക് എതിരെ മന്ത്രി വി ശിവൻ കുട്ടി. മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നടന്ന പ്രതിഷേധം തയ്യാറാക്കിയ കഥ പോലെയാണ് എന്ന് മന്ത്രി ശിവൻകുട്ടി ആരോപിച്ചു. വിഴിഞ്ഞം സമരത്തിൻ്റെ ഭാഗമായി ഉള്ള വൈരാഗ്യമാണ് യൂജീൻ പരേര പ്രകടിപ്പിച്ചത്. മുതലപ്പൊഴിയിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ടവർക്ക് സർക്കാർ സഹായം നൽകുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു.
മന്ത്രിമാരായ വി. ശിവൻകുട്ടിയെയും ആന്റണി രാജുവിനെയും ജി.ആർ. അനിലിനെയും ആണ് മത്സ്യ ത്തൊഴിലാളികൾ തടഞ്ഞത്. പുലർച്ചെ നാലു മണിയോടെയാണ് മൽസ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയുമാണ്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഒരാഴ്ചക്കിടയിൽ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മുതലപ്പൊഴി ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com