എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി പങ്കെടുക്കും
Send us your feedback to audioarticles@vaarta.com
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ പങ്കെടുക്കും. കോഴിക്കോട് കൊടുവള്ളിയിൽ നാലു മണിക്കുള്ള യോഗത്തിലാകും പങ്കെടുക്കുക. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇ.പി പങ്കെടുത്തിരുന്നില്ല.
പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തതത് ഏറെ വിവാദമായിരുന്നു. അതേസമയം ജാഥയിൽനിന്ന് വിട്ടുനിന്ന ഇ.പി വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ അതിഥിയായി എത്തിയതും വിവാദം സൃഷ്ടിച്ചു. ലാവ്ലിൻ കേസിലും വിഴിഞ്ഞം തുറമുഖം ഇടപാടുകളിലുമടക്കമുള്ള സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പല വിവാദങ്ങളിലും ഉയർന്നുകേട്ട പേരാണ് ദല്ലാർ നന്ദകുമാറിന്റേത്.നന്ദകുമാർ വിവാദവും ഉയർന്നതിനെ തുടർന്നാണ് ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കുമെന്ന തീരുമാനമുണ്ടായത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments