'എന്താടാ സജി' സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി

  • IndiaGlitz, [Saturday,April 01 2023]

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിലെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി. ഫാമിലി കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും, ജയസൂര്യയും ഒരുമിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ പുണ്യാളനായി എത്തുമ്പോള്‍ ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ സജിയെ അവതരിപ്പിക്കുന്നത്.രതീഷ് രാജാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ്. എന്താടാ സജിയെന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം. മാജിക്‌ ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഏപ്രില്‍ 8ന് തീയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും.