എമ്പുരാന് ഒരു 'പ്രമോ'യോ 'പ്രമോ ഷൂട്ടോ' ഉണ്ടാവില്ല: പൃഥ്വിരാജ്
Send us your feedback to audioarticles@vaarta.com
എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ്. "എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് അറിയില്ല. എമ്പുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്യുകയാണ്.’’ ഇങ്ങനെയാണ് പൃഥ്വിരാജ് കുറിച്ചത് .
അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാർത്തകളുണ്ടായത്. ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളിൽ ‘L2 എമ്പുരാൻ’ ഷൂട്ടിംഗ് നടക്കും എന്ന തരത്തിൽ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് റിപ്പോർട്ട് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ നിരാകരിച്ചത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവും. ആശിർവാദ് സിനിമാസാണ് എമ്പുരാൻ നിർമിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാക്കളായി കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസും കൂടിയെത്തും. ഉത്തരേന്ത്യയും തമിഴ് നാടും വിദേശ രാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.നിലവിൽ കേരളത്തിൽ ചിത്രീകരണം ഉണ്ടാകുമോ എന്നു വ്യക്തമല്ല. പാന്‍ ഇന്ത്യന്‍ ചിത്രമായല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന് പുറത്തു വരുന്നതെന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പറഞ്ഞത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com