'എമ്പുരാന്‍': ചിത്രീകരണം ഡല്‍ഹിയില്‍ ആരംഭിച്ചു

  • IndiaGlitz, [Friday,October 06 2023]

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹന്‍ലാല്‍, പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്‍’ സിനിമയുടെ ചിത്രീകരണം ഡല്‍ഹിയില്‍ ആരംഭിച്ചു. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മഞ്ജുവാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ഒരുങ്ങുന്ന എമ്പുരാനില്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിയാണ്. മുരളി ഗോപിയാണ് രചന. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരണം നടത്തുന്നത്. യുഎഇ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് അതില്‍ പ്രധാനം. നിരവധി ഷെഡ്യൂളുകളിലാവും പൃഥ്വിരാജ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ഫരീദാബാദിൽ നിന്നും ഡോക്ക്, കാർഗിൽ, ഡാർജിലിംഗ് എന്നിവിടങ്ങളിലേക്കാണ് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെടുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.