ലാലു പ്രസാദ് യാദവിൻ്റെ ആറ് കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

  • IndiaGlitz, [Tuesday,August 01 2023]

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004 മുതൽ 2009 വരെയുള്ള കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളില്‍ ഉദ്യോഗാർഥികളില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ചുളു വിലക്ക് കൈപ്പറ്റിയെന്ന കേസിലാണ് നടപടി.

മെയ് 18 ന് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലു യാദവിൻ്റെ ഭാര്യയുമായ റാബ്റി ദേവിയെ ഇഡി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനെയും ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവിയെയും മകൻ തേജസ്വി യാദവിനെയും പ്രതികളാക്കി ജൂലൈ മൂന്നിന് സി.ബി.ഐയും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. റെയിൽവേ ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെ രഹസ്യമായി നിയമനങ്ങൾ നടത്തിയെന്നും സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

More News

എം വി ഗോവിന്ദൻ്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ജനം പരിഭ്രാന്തരായി

എം വി ഗോവിന്ദൻ്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ജനം പരിഭ്രാന്തരായി

'കാസർഗോൾഡ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

'കാസർഗോൾഡ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

വി ഡി സതീശൻ്റെ ഡ്രൈവറുടെ പേരിൽ തട്ടിപ്പ്

വി ഡി സതീശൻ്റെ ഡ്രൈവറുടെ പേരിൽ തട്ടിപ്പ്

'ചന്ദ്രമുഖി 2' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി; വേട്ടയിൻ രാജയായി രാഘവ ലോറൻസ്

'ചന്ദ്രമുഖി 2' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി; വേട്ടയിൻ രാജയായി രാഘവ ലോറൻസ്