സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കുറ്റപത്രം

  • IndiaGlitz, [Tuesday,September 05 2023]

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇ ഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും ഡേറ്റിങ്ങിൽ ആണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും തെളിയിക്കുന്ന കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിൽ എത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴി.

ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായിട്ട് സച്ചിന്‍ സാവന്ത് പല തവണ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു. നവ്യാ നായർ സച്ചിന്‍ സാവന്തിൻ്റെ പെണ്‍ സുഹൃത്താണെന്ന് സച്ചിൻ സാവന്തിൻ്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണം സമ്മാനമായി നൽകിയതായും ഇ ഡി പറയുന്നു. നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായും സാവന്തിന്‍റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ വ്യക്തമാക്കുകയും ചെയ്തു.