'ഈറ്റ് റൈറ്റ് കേരള' ഉദ്ഘാടനം ഇന്ന്
Send us your feedback to audioarticles@vaarta.com
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നൂതന സംരഭമായ ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ലോക ഭക്ഷ്യസുരക്ഷാ ദിനമായ ജൂണ്‍ 7 രാവിലെ 10.30 ന് മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ചടങ്ങ്. ഗുണ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ആപ്പിലൂടെ അറിയാന്‍ കഴിയും. ഭക്ഷ്യസുരക്ഷാ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കിയ 1600 ഹോട്ടലുകളാണ് ഇപ്പോള്‍ ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടുതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ആപ്പിൽ ലിങ്ക് ചെയ്‌തിരിക്കുന്നതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയും. 'Food Standards Save lives' എന്നാതാണ് ഈ വർഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം. നല്ല ഭക്ഷണം നാടിന്‍റെ അവകാശം എന്ന കാമ്പയിന്‍റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ, ഓപ്പറേഷൻ ഓയിൽ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹെൽത്ത് ഇൻസ്പെക്റ്റർമാർക്ക് ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കാൻ അനുമതി നൽകുകയും ചെയ്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout