ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍
Send us your feedback to audioarticles@vaarta.com
ആല്‍ബങ്ങളിലൂടെ മലയാളിയുടെ മനസില്‍ പ്രണയം വിരിയിച്ച ഈസ്റ്റ് കോസ്റ്റ് വിജയന് പുതിയ സിനിമയുമായി എത്തുന്നു. ഈസ്റ്റ് കോസ്റ്റ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന് ''ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. നോവല്‍, മുഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ നിര്‍മ്മാണത്തോടൊപ്പം സംവിധാനം ചെയ്യുകയും മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന് തന്നെയാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളും സംവിധാനം ചെയ്യുന്നത്.
എസ്.എല്‍ പുരം ജയസൂര്യ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ന്യൂജനറേഷന്റെ രസകരമായ നാട്ടുവിശേഷങ്ങളാണ് പറയുന്നത്. പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനി മൃതികള്‍ക്കപ്പുറമുള്ള ആത്മബന്ധങ്ങളേയും കുറിച്ചു പാടിയ 'ഓര്‍മ്മക്കായ്' എന്ന ചരിത്ര വിജയമായി മാറിയ ഓഡിയോ ആല്‍ബത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച എം. ജയചന്ദ്രന് ആണ് ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റുമായി 2000 മുതല്‍ 2008 വരെ സജീവമായി സഹകരിച്ചിരുന്ന എം. ജയചന്ദ്രന് നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്നത്. എം. ജയചന്ദ്രന് ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കര്‍ മഹാദേവന്, പി. ജയചന്ദ്രന്, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.
ദേശീയ അവാര്‍ഡ് ജേതാവും ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ കൈയിലെടുത്ത സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. അതേസമയം നെടുമുടി വേണു, മിഥുന് രമേശ്, ദിനേശ് പണിക്കര്‍, നോബി തുടങ്ങി മിക്ച്ച താരനിര തന്നെയുണ്ട് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍.
രഞ്ജന്‍ എബ്രഹാം എഡിറ്റിംഗം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍. ഡിസംബര്‍ 15 മുതല്‍ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം : ആര്ക്കന്, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന് : പ്രദീപ് രംഗന്, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ് : ഹരി തിരുമല, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്.ഒ : എ. എസ് ദിനേശ്.
നിനക്കായ്, ആദ്യമായ്, ഓര്‍മ്മക്കായ് സ്വന്തം, ഇനിയെന്നും, എന്നെന്നും എന്ന ആല്‍ബങ്ങളിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ മാറിയ തലമുറയുടെ വിശേഷങ്ങളുമായി എത്തിയ ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി പ്രണയ ഗാനങ്ങള്‍ സമ്മാനിച്ച വിജയന്റെ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ പേര് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
Follow us on Google News and stay updated with the latest!
-
Diya Harini
Contact at support@indiaglitz.com
Comments