ജോയ് മാത്യുവിന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
Send us your feedback to audioarticles@vaarta.com
ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ഹൃദയ പൂർവ്വം പദ്ധതിയെയും ആക്ഷേപിച്ച നടൻ ജോയ് മാത്യുവിന് തുറന്ന കത്തുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആശുപത്രിയില്‍ എത്തിച്ചവര്‍ ആരാണെങ്കിലും ആ മാനവിക മൂല്യത്തെ ഡിവൈഎഫ്ഐ ആദരിക്കുന്നു എന്ന് അഭിപ്രായപ്പെട്ട വി കെ സനോജ്. തങ്ങളാണ് ജോയ് മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും, ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവർത്തകനോ അവകാശപ്പെട്ടോയെന്നും, അങ്ങനെയെങ്കില്‍ അത് പൊതുസമൂഹത്തിന് മുന്നില്‍ നല്‍കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടു.
അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നു എന്നും അത് വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ജോയ് മാത്യു രൂക്ഷമായി പ്രതികരിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവർ പോലും തനിക്ക് സംഭവിച്ച അപകടത്തിൽ വേദനിക്കുകയും ആശ്വസിപ്പിക്കുവാനും ഉണ്ടായത് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊർജ്ജമായെങ്കിലും ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അവരുടെ സങ്കടം താൻ മയ്യത്തായില്ലല്ലോ എന്നായിരുന്നെന്നും, ആദ്ദേഹം പരിഹസിച്ചു. തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഒരാളുടെ കുറിപ്പും ജോയ് മാത്യു പങ്കുവെച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments