ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരള എഫ്‌.സിക്ക് ജയം

ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോകുലം കേരള എഫ്സിക്ക് ജയം. ഗോകുലം മൂന്നിനെതിരെ നാല് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. 17ാം മിനിറ്റിൽ കോർണർ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് അമി​നൗ ബൗബയാണ് ഗോകുലത്തിനായി ഗോൾവേട്ട തുടങ്ങിയത്. 36ാം മിനിറ്റിൽ ഇമ്മാനുവൽ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെടുത്ത കോർണർ കിക്കിൽനിന്ന് ലഭിച്ച പന്ത് ജസ്റ്റിൻ വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാൽ 43ാം മിനിറ്റിൽ അലക്സ് സാഞ്ചസിൻ്റെ അസിസ്റ്റിൽ മലയാളി താരം ശ്രീകുട്ടൻ ഗോകുലത്തെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ നവോച്ചയുടെ സെൽഫ്ഗോൾ കൂടിയെത്തിയതോടെ ബ്ലാസ്റ്റേഴ്സ് 3-1ന് പിറകിലായി. അലക്സ് സാഞ്ചസിൻ്റെ അസിസ്റ്റിൽ അഭിജിത്താണ് സ്കോർ ചെയ്തത്. നൈജീരിയൻ യുവതാരം ഇമ്മാനുവൽ ജസ്റ്റിൻ (36), പ്രബീർ ദാസ് (54), അഡ്രിയൻ ലൂണ (78) എന്നിവരാണു ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ.

More News

സ്വാതന്ത്ര്യദിനാഘോഷം: പ്രതിഷേധത്തിന് സാധ്യത; സുരക്ഷ കർശനമാക്കി

സ്വാതന്ത്ര്യദിനാഘോഷം: പ്രതിഷേധത്തിന് സാധ്യത; സുരക്ഷ കർശനമാക്കി

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ