ക്ഷണിച്ചതിന് അംബാനി കുടുംബത്തോട് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

  • IndiaGlitz, [Monday,April 03 2023]

നിതാ അംബാനി കൾച്ചർ സെന്ററിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തി ദുൽഖർ സൽമാനും ഭാര്യ അമാലും. ഇന്ത്യയുടെ കലാ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിത അംബാനിയുടെ സ്വപ്ന പദ്ധതിയാണ് സാംസ്കാരിക കേന്ദ്രം. നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ബോളിവുഡിൽ നിന്നുള്ള പ്രമുഖർക്കൊപ്പം ഹോളിവുഡ് താരങ്ങളും എത്തി. തെന്നിന്ത്യയിൽ നിന്ന് രജനികാന്തും ദുൽഖർ സൽമാനും ചടങ്ങിനെത്തി. ദുൽഖറിന്റെയും അമലുവിൻ്റെയും സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഉദ്ഘാടന വേദിയിലെ ഫോട്ടോകൾക്ക് ഒപ്പം ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അംബാനി കുടുംബത്തിന് നന്ദി അറിയിച്ചിരിക്കുകയാണ്. ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുൽഖറും അമാലും എത്തിയത്. കൂടാതെ രാഷ്ട്രീയ നേതാക്കൾ, കായിക താരങ്ങൾ, വ്യവസായികൾ, മത നേതാക്കൾ തുടങ്ങി വിവിധ മേഖലയിലെ ആളുകളെ അംബാനി കുടുംബം ക്ഷണിച്ചിരുന്നു.