ഓണത്തിന് തന്നെ പറവ വരും
Send us your feedback to audioarticles@vaarta.com
ദുൽഖർ സൽമാൻ സുപ്രധാന വേഷമവതരിപ്പിക്കുന്ന പറവ ഓണത്തിന് തന്നെ തിയേറ്ററുകളിലെത്തും. മമ്മൂട്ടിച്ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ ഓണത്തിനെത്തുന്നതിനാൽ പറവയുടെ റിലീസ് മാറ്റിയെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ മുൻ നിശ്ചയപ്രകാരം സെപ്തംബർ ഒന്നിന് തന്നെ ചിത്രം റിലീസ് ചെയ്യാനാണ് നീക്കമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന പറവയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് നടൻ സൗബിൻ ഷാഹിറാണ്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments