താര പുത്രന് മറ്റൊരു താരപുത്രന്റെ ആശംസ
Send us your feedback to audioarticles@vaarta.com
തിരുവനന്തപുരം: നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന മോഹൻലാലിന്റെ മകൻ പ്രണവിന് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ആശംസ അറിയിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പ് വൈറലായി.
പ്രിയപ്പെട്ട അപ്പു...എന്ന് സംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. അപ്പുവെന്നത് പ്രണവിന്റെ ചെല്ലപ്പേരാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനൊരുങ്ങുന്ന പ്രിയപ്പെട്ട അപ്പുവിന് എല്ലാവിധ ആശംസകളും. സ്റ്റണ്ട് സീനുകൾക്കായി നീയെടുത്ത തയ്യാറെടുപ്പുകളും കഷ്ടപ്പാടുകളും അറിയാം. എല്ലാവർക്കും നിന്റെ കടന്നുവരവ് വളരെ മനോഹരമായൊരു അനുഭവമായിരിക്കും. നീ സിനിമയിൽ തകർത്തു മുന്നേറുമെന്ന് നമ്മുക്കെല്ലാം അറിയാം...ദുൽഖർ കുറിച്ചു. പ്രണവ് നായകനാകുന്ന ആദ്യ ചിത്രമായ ആദിയുടെ ടീസറും ഇതിനോടപ്പം ദുൽഖർ പങ്കുവച്ചു.
2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ്‌ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമയിലെത്തിയത്. ചാർളി എന്ന ചിത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവുംനേടി. 2002ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ബാലതാരമായി സിനിമയിലെത്തിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout