അമാലിന് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ
Send us your feedback to audioarticles@vaarta.com
ദുൽഖറിൻ്റെ പ്രിയ പത്നി അമാൽ സൂഫിയയുടെ ജന്മദിനമാണ് ഇന്ന്. ഭാര്യയുടെ ജന്മ ദിനത്തിൽ ദുൽഖറിൻ്റെ ഹൃദയസ്പർശിയായ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഭാര്യ അമാൽ സൂഫിയക്ക് ഹൃദയം തൊടുന്ന പിറന്നാൾ ആശംസയാണ് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ഫേസ്ബുക്കിൽ അമാലിനൊപ്പമുള്ള ചിത്രവും പങ്കു വെച്ചു കൊണ്ടാണ് ദുൽഖർ പ്രിയപ്പെട്ടവൾക്ക് ആശംസ നേർന്നത്.
"ആം, മമ്മാ' ഞങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന രണ്ട് ശബ്ദങ്ങളാണ്. നീ എത്ര ക്ഷീണിച്ചാലും ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഊർജം കണ്ടെത്തുന്നു. ഇപ്പോൾ തന്നെ ഒരു ഡസനോളം തവണ നിന്നെ നമ്മൾ ആഘോഷിച്ചു. നീ ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്നു എങ്കിലും ഒരിക്കലും മാറുന്നില്ല. ജീവിതത്തിൽ നീ ഒരുപാട് റോളുകൾ അനായാസമായി ചെയ്യുന്നുണ്ട്. നിൻ്റെ ശാന്തമായ വ്യക്തിത്വവും ശക്തിയുമാണ് കൂടുതൽ ആളുകളെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത്. നീ എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു.’’- ദുൽഖർ കുറിച്ചു. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com