ഇൻസ്പെക്ടർ അർജുൻ വർമയായി ദുല്‍ഖര്‍; 'ഗണ്‍സ് ആൻഡ് ഗുലാബ്സ്' ട്രെയിലർ പുറത്ത്
Send us your feedback to audioarticles@vaarta.com
ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'ഗണ്‍സ് ആൻഡ് ഗുലാബ്സി'ൻ്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ഗ്യാങ് വാറാണ് സീരിസിൻ്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇൻസ്പെക്ടര്‍ അര്ജുൻ വര്‍മ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രാജ് കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. 'ഗണ്‍സ് ആൻഡ് ഗുലാബ്സ്' നെറ്റ്ഫ്ലിക്സില്‍ ഓഗസ്റ്റ് 18 സ്ട്രീമിംഗ് ആരംഭിക്കും.
പങ്കജ് കുമാറാണ് സീരീസിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്ഖിറിൻ്റെ സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്ണ ഡികെയ്ക്ക് ഒപ്പം സുമന് കുമാറും കൂടി ചേര്‍ന്നാണ്. ആര് ബല്‍കി സംവിധാനം ചെയ്ത 'ഛുപ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബൽകി തന്നെ ആയിരുന്നു ചിത്രത്തിൻ്റെ രചനയും. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്ക് ആയിരുന്നു ചിത്രം ഒരുക്കിയത്. കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങുന്ന മാസ്സ് സിനിമ. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments