ദുൽഖർ മൂത്ത സഹോദരനെ പോലെ: ദേവ് മോഹൻ
Send us your feedback to audioarticles@vaarta.com
മലയാളികളുടെ ഹൃദയത്തിലേക്ക് സൂഫി ആയി എത്തിയ ദേവ് മോഹൻ ഇപ്പോൾ ശകുന്തളയുടെ ദുഷ്യന്തനായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ്. സാമന്ത നായികയാകുന്ന ശാകുന്തളത്തിലെ നായകനാണ് ദേവ് മോഹൻ. അഭിനയിച്ച രണ്ടു സിനിമകളിലും പ്രണയനായകനായ ദേവ് മോഹൻ തൻ്റെ യഥാർത്ഥ ജീവിതത്തിലെ പ്രണയ കഥ ഇന്ത്യഗ്ലിറ്റ്സ് മലയാളവുമായി പങ്കു വെച്ചിരിക്കുകയാണ്. വർഷങ്ങളോളം പ്രണയിച്ച തൻ്റെ പ്രണയിനി റെജീനയെ രണ്ടു വർഷം മുമ്പാണ് വിവാഹം കഴിച്ചതെന്ന് നടൻ പറഞ്ഞു. "2010 ലാണ് ഞാൻ റജീനയെ കാണുന്നത്. എൻ്റെ ജൂനിയർ ആയിരുന്നു. അന്ന് തുടങ്ങിയ പ്രണയമാണ്. പത്ത് വർഷം പ്രണയിച്ചു ഞങ്ങൾ വിവാഹം കഴിച്ചു. ഇപ്പോൾ പന്ത്രണ്ട് വർഷമായി. ജീവിതത്തിലെ പ്രണയം സൂഫി പോലെയോ ശാകുന്തളം പോലെയോ ആണോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എന്തായാലും ശാകുന്തളം പോലെയല്ല" എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ്ന് നൽകിയ അഭിമുഖത്തിൽ ദേവ് മോഹൻ വിശദമാക്കിയത്.
ഞാൻ പുള്ളികാരിയുടെ സീനിയർ ആയിരുന്നിട്ടും ഒരേ ബിൽഡിങ്ങിൽ മുകളിലത്തെ ക്ലാസ്സിൽ ആയിരുന്നിട്ടും ഞാൻ പാസ്ഔട്ട് ആയി കഴിഞ്ഞ ശേഷമാണു ഞങ്ങൾ സംസാരിക്കുന്നത് എന്നും പ്രണയ കാലത്തെ രസകരമായ സംഭവത്തെപറ്റി ചോദിച്ചപ്പോൾ ദേവ് പറഞ്ഞു. ദേവിൻ്റെ ഭാര്യ റെജീന നിലവിൽ ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയാണ്. ഭാര്യക്ക് ഇൻസ്റ്റഗ്രാമോ ഫെയ്‌സ്‌ബുക്കോ തുടങ്ങിയ സോഷ്യൽ മീഡിയകൾ ഒന്നുമില്ലെന്നും അതു കൊണ്ടാണ് തങ്ങളുടെ ചിത്രങ്ങൾ ഒന്നും അധികം കാണാത്തതെന്നും ദേവ് അഭിമുഖത്തിൽ പറഞ്ഞു. ദുൽഖർ സൽമാൻ മൂത്ത സഹോദരനെ പോലെയാണെന്നും ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ സിനിമ ന്നാ താൻ കേസ് കൊട് ആണെന്നും എന്നാൽ എല്ലാ രീതിയിലും താൻ പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള സിനിമയിലെ ഒരാൾ കമൽ സർ ആണെന്നും ദേവ് മോഹൻ ഇന്ത്യഗ്ലിറ്റ്സ്നു നൽകിയ ആഭിമുഖ്യത്തിൽ പറഞ്ഞു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments