സിനിമാ മേഖലയിലെ ലഹരി ഉപയോഗം: ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണൻ
Send us your feedback to audioarticles@vaarta.com
സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ. ടിനി ടോം ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണ്. എക്‌സൈസ് വകുപ്പിൻ്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിട്ടും ടിനി ടോമിനെ എന്തു കൊണ്ട് ചോദ്യം ചെയ്തില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ ചോദിച്ചു. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ ആരോപണം ഉന്നയിച്ചത്.
"വലിയൊരു ആരോപണം ഉന്നയിച്ചിട്ട് എക്‌സൈസ് ടിനി ടോമില്‍ നിന്ന് മൊഴിയെടുക്കാത്തത് എന്താണ് എന്ന് അദ്ദേഹം ചോദിച്ചു. സിനിമ സെറ്റില്‍ ഷാഡോ പൊലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിയേയും വിമര്‍ശിച്ചു. ടിനി ടോം എക്‌സൈസ് വകുപ്പിൻ്റെ ബ്രാന്‍ഡ് അംബാസിഡറാണെങ്കില്‍ പല്ലുപൊടിഞ്ഞ നടന്‍ ആരാണെന്ന് എക്‌സൈസ് ചോദിക്കണ്ടേ. നടപടിയെടുക്കുകയല്ലേ വേണ്ടത്. അത് എന്താണ് ചെയ്യാത്തത്. ഒരു സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്വം വേണം" ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലഹരിക്കെതിരായ പൊലീസിൻ്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments