ഡ്രൈവിങ് ലൈസന്‍സിൻ്റെ ഹിന്ദി റീമേക്ക്: ട്രെയിലർ റിലീസായി

  • IndiaGlitz, [Monday,January 23 2023]

പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിങ് ലൈസന്‍സിൻ്റെ ഹിന്ദി റീമേക്ക് 'സെൽഫി'യുടെ ട്രെയിലർ പുറത്തുവിട്ടു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻ്റെ നിർമാതാക്കളുടെ നിരയിൽ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മാജിക് ഫ്രെയിംസും കൈകോർക്കുന്നു. സ്റ്റാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടൻ്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിൻ്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിങ് ലൈസെൻസ് 2019 ലാണ് പുറത്തിറങ്ങിയത്. അന്തരിച്ച സംവിധായകൻ സച്ചി രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറായിരുന്നു. ഒരു സൂപ്പർ സ്റ്റാറും അദ്ദേഹത്തിൻ്റെ ആരാധകൻ കൂടിയായ പോലീസ് ഓഫീസറും തമ്മിലുള്ള ഈഗോ ക്ലാഷിനെ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ ചിത്രം ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ ഒരു ആക്ഷേപഹാസ്യമായി പ്രവർത്തിച്ചു.