ഡോ.വന്ദനാ കൊലക്കേസ്: പ്രതി സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് ഉടമ
Send us your feedback to audioarticles@vaarta.com
ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് (ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) ഉടമയെന്ന് റിപ്പോർട്ട്‍. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 ദിവസമായി സന്ദീപിനെ നിരീക്ഷിച്ചു വരുകയായിരുന്നു. സൈക്യാട്രി, ന്യൂറോ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഡോ.വന്ദനയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ചായിരുന്നു പഠനം.
നിരന്തരമായ മദ്യപാനവും ലഹരി ഉപയോഗവും സന്ദീപിൻ്റെ മാനസിക നിലയെ സ്വാധീനിച്ചു. ഇതിൻ്റെ പാർശ്വഫലം പ്രത്യേക മാനസികാവസ്ഥയിൽ സന്ദീപിനെ എത്തിച്ചതായും സംശയിക്കുന്നു. വീട്ടിൽ ഉള്ളവരോട് പലപ്പോഴും ക്രൂരമായി പെരുമാറിയിരുന്നു. ഇതേ പ്രേരണയാകാം ഡോ.വന്ദനയെ കൊലപ്പെടുത്താൻ ഇടയാക്കിയതെന്നും സംശയിക്കുന്നു. സന്ദീപിൻ്റെ മാനസിക, ശാരീരിക അവസ്ഥയെ കുറിച്ച് പഠനം നടത്തിയ എട്ടംഗ ഡോക്ടർമാരുടെ പാനൽ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി. കഴിഞ്ഞ മാസം 10ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ഹൗസ് സർജൻ ഡോ.വന്ദനയ്ക്കു കുത്തേറ്റത്. സന്ദീപ് ഇപ്പോൾ റിമാൻഡിലാണ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസാണ് കേസ് അന്വേഷിക്കുന്നത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments