ഡോ.ശിവരാജ് കുമാർ ചിത്രം #ShivannaSCFC01 അനൗൺസ് ചെയ്തു

  • IndiaGlitz, [Wednesday,July 12 2023]

സുധീർ ചന്ദ്ര ഫിലിം കമ്പനിയുടെ ബാനറിൽ കന്നഡ സൂപ്പർസ്റ്റാർ ഡോ.ശിവരാജ് കുമാർ അടുത്ത ചിത്രത്തിൻ്റെ അനൗൺസ്മെന്‍റ് നടത്തി. കാർത്തിക് അദ്വൈതിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം SCFC യുടെ ആദ്യ കന്നഡ ചിത്രം കൂടിയാണിത്. ശിവരാജ് കുമാറിൻ്റെ പിറന്നാൾ ദിനത്തിൽ കോൺസെപ്റ്റ് പോസ്റ്ററിലൂടെയാണ് അനൗൺസ്മെന്‍റ് നടത്തിയത്.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച ടെക്നിക്കൽ ടീം തന്നെയുണ്ടാകും. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വിക്രം വേദ, കൈതിയിലൂടെ പ്രശസ്തനായ സാം സി എസ് സംഗീതം നിർവഹിക്കുന്നു. സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ചില താരങ്ങൾ ചിത്രത്തിൽ ഉണ്ടാകും. അതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പാൻ സൗത്ത് ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ റിലീസിനൊരുങ്ങും.