'ഡബിൾ ഐ സ്മാർട്': ഐ സ്മാർട്ട് ശങ്കറിൻ്റെ രണ്ടാം ഭാഗം വരുന്നു

  • IndiaGlitz, [Monday,July 10 2023]

ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഐ സ്മാർട് ശങ്കർ' തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ ചിത്രത്തിൻ്റെ രണ്ടാം ഭാഗം 'ഡബിൾ ഐ സ്മാർട്' പാൻ ഇന്ത്യൻ സിനിമയായി എത്തുന്നു. റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. പുരി കണക്ട്സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. വിഷ്‌ണു റെഡ്ഢിയാണ് സി ഇ ഒ .

റാമിൻ്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ ടൈറ്റിലും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻ്റെ ലോഞ്ചിങ്ങ് ചടങ്ങിൽ ക്ലാപ് ചാർമി നിർവഹിച്ചപ്പോൾ റാം പൊതിനെനിയുടെ ഷോട്ടോടു കൂടി പുരി ജഗന്നാഥ് സംവിധാനം തുടക്കം കുറിച്ചു. ജൂലൈ 12 മുതൽ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിക്കും. റാം പൊതിനെനിയുടെയും പുരി ജഗന്നാഥിൻ്റെയും സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച വിജയമായിരുന്നു ഐ സ്മാർട്ട് ശങ്കർ. രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിൻ്റെ പ്രതീക്ഷകൾ വാനോളമാണ്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും.