ഓസ്‍കറില്‍ ഇന്ത്യക്ക്‌ ഇരട്ട നേട്ടം

  • IndiaGlitz, [Monday,March 13 2023]

ഓസ്‍കറില്‍ 'ദ എലഫന്റ് വിസ്‍പറേഴ്‍സും' 'ആര്‍ആര്‍ആറും' ഇന്ത്യക്ക് അഭിമാനമായി. 'എലഫന്റ് വിസ്‍പറേഴ്‍സ്' ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ നേടി. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്‌കർ പുരസ്‌കാരം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത RRRൽ എം.എം. കീരവാണിയുടെ സംഗീതവും, ചദ്രബോസിൻ്റെ വരികളും, രാഹുൽ സിപിലിഗഞ്ചും കാലഭൈരവയും നൽകിയ ശബ്ദവും, ഒപ്പം രാം ചരണും ജൂനിയർ എൻ.ടി.ആറും സമ്മാനിച്ച ചടുലമായ നൃത്ത ചുവടുകളും ചേർന്ന ഗാനത്തിനാണു ഇത്തവണ ഓസ്‌കർ ലഭിച്ചിരിക്കുന്നത്. പ്രേം രക്ഷിത്ത് ആണ് ഇതിലെ ചടുല നൃത്തരംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തത്.

11 നോമിനേഷനുകളുമായി എത്തിയ 'എവരതിങ് എവരി വെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കും അടക്കം ഏഴ് പുരസ്‍കാരങ്ങള്‍ നേടി. മികച്ച സഹ നടൻ: കെ ഹുയ് ക്വാൻ, മികച്ച സഹ നടി: ജാമി ലീ കര്‍ട്ടിസ്, മികച്ച ആനിമേഷൻ ചിത്രം: ഗില്ലെര്‍മോ ഡെല്‍ ടോറോസ്സ് പിനാക്കിയോ, മികച്ച നടൻ: ബ്രണ്ടൻ ഫ്രേസര്‍ (ദ വെയ്‍ല്‍), മികച്ച നടി: മിഷേല്‍യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്), മികച്ച ചിത്രം: എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്നിവയും കരസ്ഥമാക്കി.