ഡിഎംകെയെ പേടിപ്പിക്കാൻ നോക്കണ്ട; ബിജെപിക്കെതിരെ ഉദയനിധി സ്റ്റാലിൻ

  • IndiaGlitz, [Tuesday,July 18 2023]

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും ഇ ഡിക്കും സി ബി ഐക്കും ഡി എം കെയെ പേടിപ്പിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തമിഴ് നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ ഇഡി കസ്റ്റഡിയ്ക്ക് പിന്നാലെയാണ് ഉദയനിധി സ്റ്റാലിൻ്റെ പ്രതികരണം.

എഐഡിഎംകെയെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിൽ ആക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഡിഎംകെയുടെ കാര്യത്തില്‍ അത് സംഭവിക്കില്ലെന്നും ഉദയനിധി തുറന്നടിച്ചു. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ.പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാനായി സ്റ്റാലിൻ ബംഗ്ലൂരുവിലെത്തിയ സമയത്താണ് രണ്ടാമത്തെ മന്ത്രിയെയും ഇഡി കസ്റ്റഡിയിൽ എടുത്തത്. 2006 ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി ഉണ്ടായത്.

More News

പ്രധാനമന്ത്രിക്ക് കത്തെഴുതി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

പ്രധാനമന്ത്രിക്ക് കത്തെഴുതി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

'പ്രോജക്ട് കെ'; ദീപിക പദുക്കോണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'പ്രോജക്ട് കെ'; ദീപിക പദുക്കോണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉമ്മൻ ചാണ്ടി വിട വാങ്ങി; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

ഉമ്മൻ ചാണ്ടി വിട വാങ്ങി; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ 'ജയിലർ'; രണ്ടാം ഗാനം 'ഹുക്കും' റിലീസായി

സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ 'ജയിലർ'; രണ്ടാം ഗാനം 'ഹുക്കും' റിലീസായി

പ്രൊമോഷന് വരാത്ത നടന്മാരിൽ രണ്ടുപേർ വ്യത്യസ്ഥർ; വെള്ളം മുരളി

പ്രൊമോഷന് വരാത്ത നടന്മാരിൽ രണ്ടുപേർ വ്യത്യസ്ഥർ; വെള്ളം മുരളി