ഡിഎംകെയെ പേടിപ്പിക്കാൻ നോക്കണ്ട; ബിജെപിക്കെതിരെ ഉദയനിധി സ്റ്റാലിൻ
Send us your feedback to audioarticles@vaarta.com
ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും ഇ ഡിക്കും സി ബി ഐക്കും ഡി എം കെയെ പേടിപ്പിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തമിഴ് നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ ഇഡി കസ്റ്റഡിയ്ക്ക് പിന്നാലെയാണ് ഉദയനിധി സ്റ്റാലിൻ്റെ പ്രതികരണം.
എഐഡിഎംകെയെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിൽ ആക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഡിഎംകെയുടെ കാര്യത്തില്‍ അത് സംഭവിക്കില്ലെന്നും ഉദയനിധി തുറന്നടിച്ചു. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ.പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാനായി സ്റ്റാലിൻ ബംഗ്ലൂരുവിലെത്തിയ സമയത്താണ് രണ്ടാമത്തെ മന്ത്രിയെയും ഇഡി കസ്റ്റഡിയിൽ എടുത്തത്. 2006 ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി ഉണ്ടായത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout