തെരഞ്ഞെടുപ്പ് അട്ടമറിക്കേസിൽ ഡോണാൾഡ് ട്രംപ് കീഴടങ്ങി
- IndiaGlitz, [Friday,August 25 2023]
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ഡോണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാൻഡയിലെ ഫൂൾട്ടൺ കൗണ്ടി ജയിലിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഡോണാൾഡ് ട്രംപിനെ ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. ഈ വർഷം നാലാം തവണയാണ് മുൻ പ്രസിഡന്റ് ക്രിമിനൽ കുറ്റം നേരിടുന്നത്.
കൃത്രിമമായ ഒരു തിരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാൻ ധൈര്യം കാണിച്ചതിന് തന്നെ അറസ്റ്റ് ചെയ്യുക ആണെന്ന് ട്വീറ്റ് ചെയ്ത ശേഷമാണ് ട്രംപ് കീഴടങ്ങാനായി പുറപ്പെട്ടത്. അമേരിക്കയിലെ മറ്റൊരു ദുഖകരമായ ദിവസമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നു കയറി അക്രമിച്ചിരുന്നു. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.