ബാങ്കിൽ നിന്ന് എടുത്ത ആധാരം തിരികെ നൽകണം: ഹൈക്കോടതി

  • IndiaGlitz, [Wednesday,October 04 2023]

കരുവന്നൂർ ബാങ്ക്‌ കേസിൽ ഇഡിക്ക്‌ വൻ തിരിച്ചടി. പിടിച്ചെടുത്ത ആധാരങ്ങൾ തിരികെ നൽകണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. വായ്‌പ തിരിച്ചടച്ചവരുടെ ആധാരങ്ങൾ മുഴുവൻ തിരികെ നൽകണം. ബാങ്ക്‌ അധികൃതർ അപേക്ഷ നൽകിയാൽ ആധാരങ്ങൾ കൈമാറണം. ഇഡിക്ക്‌ ആധാരങ്ങളുടെ പകർപ്പ്‌ കൈവശം വയ്‌ക്കാം. പകർപ്പ്‌ എടുത്ത ശേഷം അസ്സൽ ആധാരം തിരികെ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി നടപടി ആശ്വാസകരമെന്ന്‌ മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. തീരുമാനമെടുക്കാന്‍ ഇ ഡിക്ക് മൂന്നാഴ്ച സാവകാശം നല്‍കി.

തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. അതേ സമയം കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചിരുന്നു. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നല്‍കാന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരാള്‍ക്കും ഒരു രൂപ പോലും നഷ്ടമാവാത്ത രീതിയില്‍ കരുവന്നൂര്‍ ബാങ്കിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

More News

14 ഫെബ്രുവരി എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

14 ഫെബ്രുവരി എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

ഡോക്ടര്‍മാരുടെ സംഘടനയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ആര്‍ റഹ്‌മാന്‍

ഡോക്ടര്‍മാരുടെ സംഘടനയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ആര്‍ റഹ്‌മാന്‍

അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം

അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം

ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യ

ടോവിനോയുടെ 'നടികര്‍ തിലക'ത്തിൻ്റെ രണ്ടാം ഷെഡ്യൂളിന് തുടക്കമായി

ടോവിനോയുടെ 'നടികര്‍ തിലക'ത്തിൻ്റെ രണ്ടാം ഷെഡ്യൂളിന് തുടക്കമായി