നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വീല്‍ ചെയർ വിതരണം

  • IndiaGlitz, [Wednesday,August 16 2023]

സാധാരണ വീൽ ചെയറിൽ തള്ളി നീക്കിയ അംഗപരിമിതർക്ക് റോബോട്ടിക്/ ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ പുതിയ ഉദ്യമം. ഫൗണ്ടേഷൻ്റെയും യുഎസ്ടി ഗ്ലോബൽ, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകൾക്കുള്ള റോബോട്ടിക് / ഇലക്ട്രിക് വീൽ ചെയർ വിതരണം ചെയ്തത്.

പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ സ്ഥാപകനും മലയാളത്തിൻ്റെ സൂപ്പർ സ്റ്റാറുമായ മമ്മൂട്ടി, മലപ്പുറം പൊന്നാനിയിൽ നിന്നുള്ള അബൂബക്കറിന് വീൽ ചെയർ നൽകി നിർവഹിച്ചു. ഫൗണ്ടേഷൻ്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീൽ ചെയറിൻ്റെ വിതരണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ചികിത്സ സഹായം, വിദ്യാഭ്യാസം ആദിവാസികൾക്കായുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ നടത്തി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു.