വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല: വിജയ് സേതുപതി

  • IndiaGlitz, [Saturday,April 01 2023]

ആദിവാസി കുടുംബത്തെ തീയേറ്ററിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ വിജയ് സേതുപതി. മനുഷ്യനെ വേർതിരിച്ചു കാണുന്നതും അവരെ അടിച്ചമർത്തുന്നതും അംഗീകരിക്കാൻ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിർത്താനും കഴിയില്ല. ഭൂമിയിൽ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത് വിജയ് സേതുപതി പറഞ്ഞു. ചെന്നൈയിലെ പ്രശസ്ത തീയേറ്ററായ രോഹിണി സിൽവർ സ്‌ക്രീനിൽ ഷോയുടെ ടിക്കറ്റ് എടുത്തിട്ടും ആദിവാസി കുടുംബത്തെ തീയേറ്ററിന് ഉള്ളിൽ കയറ്റാൻ അധികൃതർ തയ്യാറായിരുന്നില്ല. മാർച്ച് 30നാണ് സംഭവം നടക്കുന്നത്. ചിമ്പു നായകനായ ‘പത്തു തല’ കാണാന്‍ എത്തിയ കുടുംബത്തെയാണ് തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാതിരുന്നുത്. ‘നരികുറവ’ എന്ന വിഭാഗക്കാരായ കുടുംബമാണ് ചെന്നൈയിലെ രോഹിണി സിനിമാസില്‍ എത്തിയത്. ഇവരെ നിര്‍ബന്ധപൂര്‍വം തിയേറ്ററിൻ്റെ മുന്നില്‍ നിന്ന് പിടിച്ചുമാറ്റുന്ന വീഡിയോ വൈറലായിരുന്നു. ഇത് ആരാധകര്‍ അറിഞ്ഞതോടെ തീയേറ്ററിന് മുമ്പില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.

More News

'എന്താടാ സജി' സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി

'എന്താടാ സജി' സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി

കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി മന്ത്രി വീണ ജോർജ്

പദ്മിനിയ്ക്ക് മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ

പദ്മിനിയ്ക്ക് മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിജയദശമി നാളിൽ ബാലകൃഷ്ണയുടെ മാസ്സ് വരവ്; #NBK108 റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയദശമി നാളിൽ ബാലകൃഷ്ണയുടെ മാസ്സ് വരവ്; #NBK108 റിലീസ് തീയതി പ്രഖ്യാപിച്ചു